• Home
  • News
  • സഞ്ജു സാംസൺ വിവാഹിതനായി

സഞ്ജു സാംസൺ വിവാഹിതനായി

തിരുവനന്തപുരം: മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു.കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും വിരുന്ന് ഒരുക്കിയിട്ടുണ്ട്.അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു ചാരുലത. ഡൽഹി പൊലീസിലെ മുൻ ഫുട്‌ബോൾ താരം കൂടിയായിരുന്ന സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.