• Home
  • News
  • കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്ലുക്ക് പുറത്ത്

കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്ലുക്ക് പുറത്ത്

മോഹൻലാല്‍ പ്രിയദർശൻ ടീമിന്റെ നൂറുകോടി പ്രോജക്ട് കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്ലുക്ക് പുറത്ത്. കുഞ്ഞാലിമരക്കാരുടെ വേഷമണിഞ്ഞുള്ള െഗറ്റപ്പ് ആണ് മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പടച്ചട്ടയില്‍ ദൂരദര്‍ശിനിയിലൂടെ നോക്കുന്നതായാണ് ചിത്രം. ആരാധകരുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.ഫിലിം സിറ്റി കൂടാതെ ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന റോൾ ഉണ്ടന്നാണ് സൂചന.

Recent Updates