• Home
  • News
  • ഞാൻ പ്രകാശനെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി

ഞാൻ പ്രകാശനെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ ഞാന്‍ പ്രകാശന്‍ തീയേറ്ററുകളില്‍ കുതിച്ചോടുകയാണ്. മലയാളികള്‍ എക്കാലവും നെഞ്ചേറ്റുന്ന കുറേ നല്ല ക്ലാസിക്കുകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തും പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊന്നിച്ച ചിത്രമാണെന്നതിനാലും ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയചാതുര്യത്താലും പ്രകാശനെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ഏറ്റവുമൊടുവിലായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ചിത്രത്തെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ്. ചിത്രം കണ്ടതിനു ശേഷം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സത്യന്‍ അന്തിക്കാട് പങ്കു വെച്ചിട്ടുണ്ട്. കാലാതീതമാണ് ചിത്രമെന്നും ഫഹദിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

Recent Updates