• Home
  • News
  • ബോളിവുഡ്​ ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ കാദർ ഖാൻ അന്തരിച്ചു

ബോളിവുഡ്​ ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ കാദർ ഖാൻ അന്തരിച്ചു

മുംബൈ: ബോളിവുഡ്​ ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ കാദർ ഖാൻ(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയിൽ വെച്ച്​ തിങ്കളാഴ്​ച വൈകീട്ട്​ ആറിനായിരുന്നു അന്ത്യം. പ്രൊഗ്രസീവ്​ സൂപർ ന്യൂക്ലിയർ പാൾസി എന്ന അസുഖം ബാധിച്ച്​ ഒാർമ ശക്തിയും ശരീരത്തി​​​െൻറ സന്തുലിതാവസ്​ഥയും നഷ്​ടപ്പെട്ട കാദർ ഖാൻ​ ഏറെ നാൾ കിടപ്പിലായിരുന്നു.

തിങ്കളാഴ്​ച ഉച്ചയോടെയാണ്​ ആ​രോഗ്യനില വഷളായത്​. മുഴുവൻ കുടുംബവും കാനഡയിൽ ആയതിനാൽ കാദർ ഖാ​​​െൻറ അന്ത്യകർമങ്ങൾ കാനഡയിൽ തന്നെ നടക്കുമെന്ന്​ മകൻ സർഫറാസ് ഖാൻ​ പറഞ്ഞു.

Recent Updates