• Home
  • News
  • സേതുരാമയ്യർ സി.ബി.ഐ. ഒരു വരവു കൂടി വരാൻ ഒരുങ്ങുന്നു

സേതുരാമയ്യർ സി.ബി.ഐ. ഒരു വരവു കൂടി വരാൻ ഒരുങ്ങുന്നു

മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സി.ബി.ഐ. ഒരു വരവു കൂടി വരാൻ ഒരുങ്ങുന്നു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്‌ത സി.ബി.ഐ സീരിസിന് ആദ്യം കളമൊരുങ്ങിയത് 1988ൽ ആയിരുന്നു. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് ഈ കൂട്ടുകെട്ടിൽ 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സി.ബി.ഐ, 2005ൽ നേരറിയാൻ സി.ബി.ഐ എന്നീ ചിത്രങ്ങൾ എത്തി.സേതുരാമയ്യർ എന്ന സി.ബി.ഐ ഓഫീസറായി മെഗാസ്‌റ്റാർ തകർത്താടിയ ഈ ചിത്രങ്ങളെല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ഒരു വരവു കൂടി വരാൻ ഒരുങ്ങുകയാണ് സേതുരാമയ്യർ. തന്റെ അഞ്ചാമത്തെ സീരിസിനെ കുറിച്ച് കെ.മധു തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. മുൻ സി.ബി.ഐ സീരിസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സംവിധായകൻ മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണകൃപയാണ് ചിത്രം നിർമ്മിക്കുന്നത്.

Recent Updates