• Home
  • News
  • പൃഥ്വിരാജ് ചിത്രം റിലീസിന് ഒരുങ്ങുന്നു

പൃഥ്വിരാജ് ചിത്രം റിലീസിന് ഒരുങ്ങുന്നു

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് '9'. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാവിലെ 11മണിക്ക് റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറക്കാർ. മറ്റൊരു ചരിത്രം കുറിക്കാൻ കൂടി ഒരുങ്ങുകയാണ് ഇവരുടെ നീക്കം. ചിത്രത്തിന്റെ ട്രെയിലർ ഒരേസമയം 15 ചാനലുകളിൽ നാളെ രാത്രി ഒൻപത് മണിക്ക് സംപ്രേഷണം ചെയ്യും. സോഷ്യൽ മീഡിയ അടക്കിവാഴുന്ന സമയത്തും വ്യത്യസ്‌തമായ ഈ തീരുമാനം ആരാധകർ സ്വാഗതം ചെയ്‌തു കഴിഞ്ഞു.പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.ജനുസ് മുഹമ്മദാണ് ചിത്രത്തിന്റെ സംവിധായകൻ.100ഡേയ്സ് ഒഫ് ലൗ എന്ന ദുൽഖർ ചിത്രത്തിന് ശേഷം ജുനൂസ് സംവിധാനം ചെയ്‌ത ചിത്രമാണിത്. സോണി പിക്ചേഴ്സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് നയൻ.ആൽബർട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. പ്രകാശ് രാജ്,​ മംമ്ത മോഹൻദാസ്,​ വാമിഖ ഗബ്ബി എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ ചേരുവകൾ നിറഞ്ഞ സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും 9.