• Home
  • News
  • ഹാര്‍ദിക്കിനും, രാഹുലിനുമെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

ഹാര്‍ദിക്കിനും, രാഹുലിനുമെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

മുംബൈ: സ്വകാര്യ ടിവി ചാനലില്‍ നടത്തിയ ഹാർദിക് പാണ്ഡ്യയുടെയും, കെ.എല്‍.രാഹുലിന്റെയും പരാമര്‍ശങ്ങള്‍ കൂടുതല്‍ വിവാദമാകുകയാണ്.ഏറ്റവും ഒടുവില്‍ ഹാര്‍ദിക്കിനും, രാഹുലിനുമെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്ങാണ് രംഗത്തെത്തിയിരിക്കുകയാണ്.രാഹുലും പാണ്ഡ്യയുമുള്ള ടീം ബസില്‍ എന്റെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ എനിക്കാകില്ല. അവര്‍ എന്തായിരിക്കും ഇതിനെക്കുറിച്ച് കരുതുക, മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ പ്രതിച്ഛായ ഇല്ലാതാക്കുന്ന തരത്തിലുള്ള രീതിയിലായിരുന്നു പ്രസ്താവനകള്‍ നടത്തിയതെന്നും ഹര്‍ഭജന്‍ തുറന്നടിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഞങ്ങള്‍ ടീമംഗങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പോലും നടത്തിയിട്ടില്ലെന്നും താരം പറഞ്ഞു.ടി.വി ഷോയില്‍ ഇങ്ങനെയാരു പ്രസ്താവന നടത്തിയതു മൂലം ആരാധകര്‍ക്കു മുന്നില്‍ വലിയൊരു സംശയത്തിനു ഇടവരുത്തിയിരിക്കുകയാണ്. സച്ചിനും, ഹര്‍ഭജനും, അനില്‍ കൂംബ്ലയുമൊക്കെ ഇതു പോലെ ആയിരിക്കുമോ എന്ന് പോലും ആരാധകര്‍ക്കിടയില്‍ സംശയം ഉയരുമെന്നും താരം വെളിപ്പെടുത്തി. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഹാര്‍ദിക്കിനെയും, രാഹുലിനെയും ഓസ്‌ട്രേലിയയ്‌ക്കെതിരായ പര്യടനത്തില്‍ നിന്നും ബി.സി.സി.ഐ മടക്കി വിളിച്ചിരുന്നു. അന്വേഷണ വിധേയമായി ഇരുവരെയും ടീമില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.