• Home
  • News
  • ഉയരെ യുടെ പോസ്റ്റർ പുറത്തിറങ്ങി

ഉയരെ യുടെ പോസ്റ്റർ പുറത്തിറങ്ങി

ആസിഡ് ആക്രമണത്തിനിരയായ പല്ലവിയുടെ കഥ പറയുന്ന 'ഉയരെ' യുടെ പോസ്റ്റർ പുറത്തിറങ്ങി. പല്ലവിയായി പാർവതിയാണ് അഭിനയിക്കുന്നത്. എസ്‌ക്യൂബ് ഫിലിംസി​​​െൻറ ബാനറില്‍ ഷെനുഗ, ഷെര്‍ഗ, ഷെഗ്ന എന്നിവരാണ് നിര്‍മാതാക്കൾ. ആസിഫ് അലി, ടോവിനോ തോമസ്, സിദ്ധീക്ക്, അനാര്‍ക്കലി മരക്കാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.നവാഗതനായ മനു അശോകന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തി​​​െൻറ തിരക്കഥ ബോബി സഞ്ജയ് ടീമി​േൻറതാണ്. ക്യാമറ: മുകേഷ് മുരളീധരന്‍, എഡിറ്റിങ്: മഹേഷ് നാരായണന്‍, സംഗീതം: ഗോപീ സുന്ദര്‍, ആര്‍ട്ട്: ദിലീപ്‌നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റത്തീന ഷെര്‍ഷാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി സി. ജോസഫ്, പ്രോസ്തറ്റിക് മേക്കപ്പ്: സുബി ജോഹല്‍, രാജീവ് സബ്ബ. കോസ്റ്റിയൂം ഡിസൈനര്‍: ശ്രേയ. കൊച്ചിക്കു പുറമേ മുംബൈ, ആഗ്ര എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കല്‍പ്പക ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Recent Updates