• Home
  • News
  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിങ്ങി
pranav mohanlal

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിങ്ങി

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിങ്ങി. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദിലീപ് നായകനായെത്തിയ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.

ഒടിയന് ശേഷം പീറ്റർ ഹെയ്ൻ സംഘട്ടനം ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ സയാ ഡേവിഡാണ് നായികയായെത്തുന്നത്. ചിത്രത്തിന് വേണ്ടി പ്രണവ് സർഫിങ് ആഭ്യസിച്ചതും നേരത്തെ വാർത്തായിരുന്നു. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.ചിത്രത്തിൽ ഗോകുൽ സുരേഷ്,​ മനോജ് കെ ജയൻ, കലാഭവന്‍ ഷാജോൺ, ഷാജു ശ്രീധർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും.