• Home
  • News
  • നയനിലെ ആദ്യഗാനം പുറത്ത്
prithvi raj mamata mohandas

നയനിലെ ആദ്യഗാനം പുറത്ത്

റൊമാന്റിക് ഗാനവുമായി വെള്ളിത്തിരയിൽ ഒന്നിക്കുകയാണ് പൃഥ്വിരാജും മമ്ത മോഹൻദാസും. ജീനുസ്​ മുഹമ്മദ്​ രചനയും സംവിധാനവും നിർവഹിച്ച നയനിലെ ആദ്യഗാനമാണ് പുറത്തിറങ്ങിയത്. ഷാൻ റഹ്​മാൻ ഇൗണമിട്ട അകലെ എന്ന്​ തുടങ്ങുന്ന ഗാനം, ഹാരിബ്​ ഹുസൈനും ആൻ ആമിയുമാണ്​ ആലപിച്ചിരിക്കുന്നത്​. ഹരിനാരായണനും പ്രീതി നമ്പ്യാരും ചേർന്ന് രചിച്ച ഗാനത്തിന്​ യൂട്യൂബിൽ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.ജീനുസ്​ മുഹമ്മദ്​ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തി​ന്റെ കാമറ അഭിനന്ദ് രാമാനുജ​​ത്തിന്റേതാണ്​. ഷമീർ മുഹമ്മദാണ്​ എഡിറ്റർ. പശ്ചാത്തല സംഗീതം ശേഖർ മേനോനും സൗണ്ട്​ ഡിസൈൻ അരുണ രാമ വർമയും നിർവഹിച്ചിരിക്കുന്നു.