• Home
  • News
  • അനു സിത്താര ഇനി ദിലീപിന്റെ നായികയാവാനൊരുങ്ങുന്നു
anu sithaara

അനു സിത്താര ഇനി ദിലീപിന്റെ നായികയാവാനൊരുങ്ങുന്നു

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയാണ് അനു സിത്താര. 2013ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയെങ്കിലും ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം. ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അനു പ്രശസ്തയാവുന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച അനു ഇനി ദിലീപിന്റെ നായികയാവാനൊരുങ്ങുകയാണ്.കെ പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം. ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.