• Home
  • News
  • പ്രകടന മികവിൽ പേരന്പ്
peranb

പ്രകടന മികവിൽ പേരന്പ്

തരാമണിക്ക് ശേഷം റാം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പേരന്‍പ്. വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ തമിഴ് സിനിമ. തളപതിയും അഴകനുമാണ് മമ്മൂട്ടിയുടെ തമിഴ് സിനിമകളില്‍ പ്രിയപ്പെട്ടവ. തമിഴിലെത്തുമ്പോഴും മലയാളത്തോളം വഴക്കം ഭാഷയിലും ശരീരഭാഷയിലും തമിഴ്താരങ്ങളുമായുള്ള കോമ്പിനേഷനുകളിലും മമ്മൂട്ടി അനുഭവപ്പെടുത്തിയിട്ടുമുണ്ട്. പേരന്‍പിലെ അമുദന്‍ കഥാപാത്രനിര്‍മ്മിതിയിലും മമ്മൂട്ടി എന്ന അഭിനേതാവിലൂടെയുള്ള വിനിമയരീതിയിലും മുന്‍മാതൃകകള്‍ ഓർമപ്പെടുത്തുന്നു