• Home
  • News
  • ബാബു അന്നൂർ നായകകഥാപാത്രമായി വരുന്നു
babu annur

ബാബു അന്നൂർ നായകകഥാപാത്രമായി വരുന്നു

ബാബു അന്നൂർ സിനിമയിൽ നായകനാകുന്നു. നാടകസംവിധായകൻ ശ്രീജിത‌് പൊയിൽക്കാവ‌് ഒരുക്കുന്ന ‘വരി’ എന്ന സിനിമയിലാണ‌് ആദ്യ നായകവേഷം. സെൻട്രൽ ജയിൽ സൂപ്രണ്ട‌് സൂര്യചന്ദ്ര എന്ന കഥാപാത്രമായാണ‌് എത്തുന്നത‌്. മാർച്ച‌് ആദ്യവാരം കുടകിലും പരിസരങ്ങളിലുമാണ‌് ചിത്രീകരണം. വധശിക്ഷയുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചലച്ചിത്രത്തിൽ രച്ന ആർ ഷേലർ എന്ന പുതുമുഖമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട കാശ്മീരി പെൺകുട്ടി കേരളത്തിലെ ജയിലിൽ എത്തിച്ചേരുകയും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കഥ.

Recent Updates