• Home
  • News
  • തമിഴകത്തുനിന്നും മമ്മൂട്ടിക്ക് വമ്പൻ വരവേൽപ്പ്
peranbu release

തമിഴകത്തുനിന്നും മമ്മൂട്ടിക്ക് വമ്പൻ വരവേൽപ്പ്

പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴിൽ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വമ്പൻ വരവേൽപാണ്‌ തമിഴകത്തുനിന്നും ലഭിക്കുന്നത്. മറ്റൊരു അന്യഭാഷ നടനും ലഭിക്കാത്ത വരവേൽപ് നൽകാനൊരുങ്ങി ആരാധകർ സജീവമായി രംഗത്തുണ്ട്. പേരൻപിന്റെ റിലീസിന് മുമ്പേ തമിഴ് രസികർ മൻട്രം എല്ലാ ജില്ലയിലും ഫാൻസ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഫാൻസ് ഷോയുടെ ആദ്യ ടിക്കറ്റ് തമിഴ്നാട് ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണി ഏറ്റുവാങ്ങി. ചെന്നൈ എഫ്സിയിൽ ജോയിൻ ചെയ്ത ഫുട്ബോൾ താരം സി.കെ. വിനീത് ആണ് ചെന്നെയിലെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. 

Recent Updates