• Home
  • News
  • അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
anushka sharma look alike

അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുഷ്‌കയ്ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്‌ക ശര്‍മ്മയും കാണാന്‍ അതുപോലെയാകുമെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. അനുഷ്‌കയെക്കാള്‍ ജൂലിയക്കാണ് അനുഷ്‌കയുടെ ഛായ എന്നാണ് വേറെ ചിലരുടെ കണ്ടെത്തല്‍. 

ജൂലിയയുടെ ചിത്രവുമായി വിരാടിനെയും അനുഷ്‌കയെയും പലരും ടാഗും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നിരവധി മീമുകളാണ് താരങ്ങളുടെ ചിത്രങ്ങള്‍ വച്ച് സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നത്. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വിദേശത്ത് പോകുന്നതിന് മുന്‍പും ശേഷവും എന്നാണ് അനുഷ്‌കയുടെ സൂയി ദാഗ എന്ന സിനിമയിലെ ഒരു ചിത്രവും ജൂലിയയുടെ ചിത്രവും ചേര്‍ത്ത് വച്ചുകൊണ്ടുള്ള ഒരു മീമില്‍ പറയുന്നത്. ജൂലിയയുടെ ചിത്രം കണ്ട് കണ്ണ് തള്ളിയിരിക്കുന്ന കോലിയുടെ ചിത്രങ്ങളും വൈറലാണ്.

Recent Updates