ഇന്ദ്രൻസിന്റെ സയൻസ് ഫിക്ഷൻ ഹ്രസ്വചിത്രം കെന്നി
മയക്കു മരുന്നിനടിമയായ യുവാവിന്റെ കഥ പറഞ്ഞ കെന്നി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കയാണ്. നടന്‍ ഇന്ദ്രന്‍സ് അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വലിയൊരു സവിശേഷത. ഇമ്മാനുവല്‍ എസ് ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് ശീല്‍ ആണ് പ്രധാന കഥാപാത്രമായ കെന്നിയെ അവതരിപ്പിക്കുന്നത്. ഹ്രസ്വചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ചതിന്റെ പേരില്‍ ആകാശ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. അച്ചു കൃഷ്ണയാണ് ഛായാഗ്രഹണം. രാഹുല്‍ കണ്ണന്‍, നിബിന്‍ കാസ്പര്‍, മാര്‍കസ്, ഫിന്നി ജോര്‍ജ്, അര്‍ജുന്‍ തോമസ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. നടന്‍ പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു കഥാപാത്രമാകുന്നുണ്ട്. ടീം ജാങ്കോ സ്‌പേസ് ആണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.