• Home
  • News
  • ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വൈറസിന് കോടതിയുടെ സ്‌റ്റേ
virus film

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വൈറസിന് കോടതിയുടെ സ്‌റ്റേ

കൊച്ചി: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വൈറസിന് കോടതിയുടെ സ്‌റ്റേ. ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്നു ആരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സിനിമയുടെ പേരും കഥയും തന്റേതാണെന്നും, താന്‍ ഈ കഥ 2018 നവംബറില്‍ ഇതേ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും ഉദയ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. എറണാകുളം ജില്ലാ കോടതിയാണ് ചിത്രത്തിനെതിരെ സ്‌റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ഈ ഫെബ്രുവരിയില്‍ കോടതി വീണ്ടും പരിഗണിക്കും.

Related News

Recent Updates