• Home
  • News
  • വരുന്നു ആടിന്റെ മൂന്നാം ഭാഗം
aadu film

വരുന്നു ആടിന്റെ മൂന്നാം ഭാഗം

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളും സിനിമാ പ്രേമികള്‍ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗം ഒരുങ്ങുകയാണ്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിവരം ആരാധകരുമായി പങ്കുവച്ചത്. 

ഇന്ന് ആട് ഡേ ആണ്. ആട് 1 റിലീസ് ചെയ്ത ദിവസം, ആട് 2 എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ച ദിവസം ...എന്നാല്‍ ഇന്ന് തന്നെ പറഞ്ഞേക്കാം ആട് 3 വരും! വിജയ് ബാബു കുറിച്ചു .ആട് 1 ബോക്‌സ് ഓഫീസ് പരാജയം നേരിട്ടുവെങ്കിലും ചാനല്‍ പ്രക്ഷേപണത്തിലൂടെയും സി.ഡി ഇന്റര്‍നെറ്റ് സിനിമയുടെയും ജന സമ്മിതി നേടിയിരുന്നു. ആട് 2 വന്‍ വിജയമായതോടെ ഒന്നാം ഭാഗമായ ആട് ഒരു ഭീകര ജീവിയാണ് വീണ്ടും തിയേറ്ററുകളില്‍ എത്തി. രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായതോടെയാണ് ഇനി മൂന്നാം ഭാഗം എന്ന് എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയത്.

Related News