• Home
  • News
  • ബഹ്‌റൈനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മനാമ : ബഹ്‌റൈനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 മുതല്‍ ആഗസ്റ്റ് രണ്ട് വരെയാണ് അവധി.

പെരുന്നാള്‍ വാരാന്ത്യ അവധി ദിനങ്ങളിലായതിനാല്‍ പകരം ആഗസ്റ്റ് മൂന്നിനും നാലിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ബാലിപ്പെരുന്നാളിനോടനുബന്ധിച്ച് ആളുകള്‍ കൂടിച്ചേരുന്നതും നിരോധിച്ചിട്ടുണ്ട്. 

കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും പകരം ഈദ് ആശംസകള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All