• Home
  • News
  • ഹജ്ജിന് ഇന്ന് തുടക്കമായി

ഹജ്ജിന് ഇന്ന് തുടക്കമായി

റിയാദ് : ചരിത്രത്തിലെ അപൂര്‍വതകള്‍ നിറഞ്ഞ ഹജ്ജിന് ഇന്ന് തുടക്കമായി. ഓരോ വര്‍ഷവും 25 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുത്തിരുന്ന ഹജ്ജ് ഇത്തവണ ആയിരത്തിത്തോളം തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ചാണ് നടക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനം. 

സൗദി പൗരന്‍മാരും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ടവരുമുള്‍പ്പെടെയുള്ള തീര്‍ത്ഥാടകരാണ് ഇത്തവണത്തെ ഹജ്ജിനുള്ളത്.

ഇവര്‍ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റൈനില്‍ കഴിയുകയാണ്. 160 വിദേശ രാജ്യക്കാരാണ് തീര്‍ത്ഥാടന സംഘത്തിലുള്ളത്. ഇതില്‍ 30-ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

ജൂണ്‍ 23-നാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. സൗദിയിലുള്ള വിദേശികള്‍ക്കും ഹജ്ജ് നടത്താനാവും.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകള്‍ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനാ ചരടുകള്‍ ഓരോരുത്തരും കൊണ്ടു വരും.

അതേസമയം, ഹജ്ജ്, ഉംറ തീര്‍ത്ഥാടന യാത്ര കൊവിഡ് കാരണം വിലക്കുന്നത് സൗദിയുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ എണ്ണ ഇതര മേഖലയില്‍ നിന്നുള്ള 20 ശതമാനം ജി.ഡി.പി മക്ക തീര്‍ത്ഥാടനം വഴിയാണ്. ഇത് മൊത്തം ജി.ഡി.പിയുടെ ഏഴു ശതമാനമാണ്. 

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All