• Home
  • News
  • ഒമാൻ : റൂവിയിൽ കടകൾ ഇനി വാരാന്ത്യങ്ങളിലും തുറക്കും

ഒമാൻ : റൂവിയിൽ കടകൾ ഇനി വാരാന്ത്യങ്ങളിലും തുറക്കും

മസ്​കത്ത്​: റൂവിയിലെ കടകൾ ഇനി വാരാന്ത്യങ്ങളിലും പ്രവർത്തിക്കും. റൂവി മാർക്കറ്റിലെ എല്ലാത്തരം വാണിജ്യ സ്​ഥാപനങ്ങൾക്കും വാരാന്ത്യങ്ങളിലും പ്രവർത്തിക്കാമെന്ന്​ മസ്​കത്ത്​ നഗരസഭ ബുധനാഴ്​ച അറിയിച്ചു. ഇൗ വെള്ളിയാഴ്​ച മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരും. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള സമയക്രമമായ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ മാത്രമാണ്​ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ. ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കുകയും വേണമെന്ന്​ മസ്​കത്ത്​ നഗരസഭ അറിയിച്ചു. ജൂണിൽ മത്ര വിലായത്തിലെ ​െഎസോലേഷൻ അവസാനിച്ച ശേഷം വിവിധ വിഭാഗങ്ങളിലായുള്ള വ്യാപാര സ്​ഥാപനങ്ങൾക്ക്​ റൂവിയിൽ പ്രവർത്തനാനുമതി നൽകിയിരുന്നെങ്കിലും വാരാന്ത്യങ്ങളിൽ അടച്ചിടണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നു.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All