• Home
  • News
  • സൗദി : ഇത്തവണത്തെ ഹജ്ജിന് അപൂര്‍വ ഭാഗ്യവുമായി പ്രവാസി മലയാളി

സൗദി : ഇത്തവണത്തെ ഹജ്ജിന് അപൂര്‍വ ഭാഗ്യവുമായി പ്രവാസി മലയാളി

മക്ക:കൊവിഡ് പ്രതിസന്ധിക്കിടയില്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാന്‍ അപൂര്‍വ ഭാഗ്യം ലഭിച്ച് മലയാളി പ്രവാസി. മഞ്ചേരി മേലാക്കം സ്വദേശിയും സൗദിയിലെ ദിബ്ബയില്‍ പി.എം.എ സി.ബി.എം ഷിപ്പിംഗ് കമ്പനിയില്‍ അക്കൗണ്ടന്റുമായ മുസ്ലിയാരകത്ത് അബ്ദുല്‍ ഹസീബിനാണ് ഭാഗ്യം കൈവന്നത്.12 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് അബ്ദുല്‍ ഹസീബ് ഹജ്ജിന് അപേക്ഷിക്കുന്നത്. എന്നാല്‍ രണ്ടു ദിവസം മുന്‍പുവരെ അറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ സാധ്യതയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് തിങ്കളാഴ്ച ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് വിളി വന്നത്.വെയിറ്റിംഗ് ലിസ്റ്റിലായിരുന്ന ഹസീബിന് ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തി ഹജ്ജ് സംഘത്തോടൊപ്പം ചേരാനുമായിരുന്നു നിര്‍ദേശം.
കമ്പനിയെ അറിയിച്ച് ജിദ്ദയിലെത്തിയതോടെ ഹജ്ജ് മന്ത്രാലയത്തിന്റെ വാഹനത്തില്‍ മക്കയിലെ താമസ സ്ഥലത്ത് എത്തിക്കുകയായിരുന്നു. 20 പേരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനത്തിലാണ് താമസ സ്ഥലത്തുനിന്ന് മിനായിലെത്തിച്ചത്.കൊവിഡ് ജാഗ്രതയില്‍ അകലം പാലിച്ചാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ പരസ്പരം ആശയവിനിമയം കുറവാണ്. മിനായിലെ ടെന്റിനു പകരം ബഹുനില കെട്ടിടത്തിലെ വിശാലമായ ഹാളില്‍ നാല് തീര്‍ഥാടകരാണ് താമസിക്കുന്നത്.ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയും കൊവിഡില്‍ നിന്ന് ലോകത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ വേണ്ടിയും പ്രത്യേകമായി പ്രാര്‍ഥിക്കുമെന്നും 38 കാരനായ ഹസീബ് പറഞ്ഞു.ഇത്രയും പേര്‍ക്കിടയില്‍ തനിക്ക് അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും ഹസീബ് കൂട്ടിച്ചേര്‍ത്തു. നാട്ടിലുള്ള ഭാര്യ ഇഷ്രത്ത് പര്‍വീനും മക്കളായ അയ്‌റയും ഐസിനും ഏറെ സന്തോഷത്തിലാണ്.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All