• Home
  • News
  • മക്കയിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനായ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ച

മക്കയിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനായ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ:മക്കയിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനായ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ മുണ്ടന്നൂര്‍ വാകേരി ഷബീര്‍ (36) ആണ് മരിച്ചത്.കൊവിഡ് ബാധിച്ച് മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ഏതാനും ദിവസമായി ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഫോക്കസ്, മക്ക ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകനായിരുന്നു.മക്ക സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ നഴ്സ് ഷമീലയാണ് ഭാര്യ. മുജാഹിദ് പണ്ഡിതനായിരുന്ന പരേതനായ സൈദ് മൗലവി രണ്ടത്താണിയുടെ മകന്‍ അബ്ദുല്‍ റഷീദിന്റെ മകളാണ് ഷമീല. മാതാവ്: ഖദീജ. സില്‍സില, ഷബീല എന്നിവര്‍ സഹോദരിമാരാണ്.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All