• Home
  • News
  • ബലി പെരുന്നാളിനും മത്രക്കാരെ കൈവിടാതെ സോഷ്യൽ ഫോറം ഒമാൻ

ബലി പെരുന്നാളിനും മത്രക്കാരെ കൈവിടാതെ സോഷ്യൽ ഫോറം ഒമാൻ

ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന മത്ര സൂഖിലെ മലയാളികൾക്ക് സോഷ്യൽ ഫോറം മത്ര പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു, 

അഞ്ചു മാസത്തോളമായി അടഞ്ഞു കിടക്കുന്ന മത്ര സൂഖിലെ തൊഴിലാളികൾക്ക് തുണയായത് സന്നദ്ധ സംഘടനകളുടെ സേവനമായിരുന്നു. ലോക്ക് ഡൗൺ തുടക്കം മുതലേ സോഷ്യൽ ഫോറം ഒമാന്റെ ഇടപെടലുകൾ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ലോക്ക് ഡൗൺ തുടക്കത്തിലും,  റമളാനിലും,  ചെറിയ പെരുന്നാളിനും കൃത്യമായി ഇടപെടാൻ സോഷ്യൽ ഫോറം മത്ര ഘടകത്തിന് സാധിച്ചു. 

ഒരു മാസത്തേക്ക് ആവശ്യമായ അവശ്യ വസ്‍തുക്കൾ അടങ്ങുന്ന കിറ്റുകൾ, രോഗികൾക്ക് ആവശ്യമായ  മരുന്നുകൾ, അർഹരായ തെരഞ്ഞെടുത്ത ചിലരുടെ നാട്ടിലെ കുടുംബങ്ങൾക്ക് വേണ്ട സഹായം,  മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കുള്ള കൗൺസലിംഗ് കോൾ സെന്ററുകൾ തുടങ്ങിയവ ഏർപ്പെടുത്തി മത്രക്കാരെ ചേർത്ത് പിടിച്ച സോഷ്യൽ ഫോറം ഒമാൻ വലിയ പെരുന്നാൾ ദിനത്തിലും മത്രക്കാരെ ചേർത്ത് നിർത്തി മാതൃകയായി.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All