• Home
  • News
  • ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ വിശ്വാസികളുടെ ബലിപെരുന്നാൾ

ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ വിശ്വാസികളുടെ ബലിപെരുന്നാൾ

കുവൈത്ത് സിറ്റി : ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ വിശ്വാസികളുടെ ബലിപെരുന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അന്യമായ ചെറിയ പെരുന്നാളിനെ അപേക്ഷിച്ച് താമസമേഖലകളിലെ തിരഞ്ഞെടുത്ത പള്ളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 14 ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരത്തിന് വേദിയായി.

ആഘോഷമില്ലാതെ കടന്നുപോയ ചെറിയപെരുന്നാളിന് പകരം ബലിപെരുന്നാൾ ആഘോഷമായി മാറി. കൊറോണ പ്രതിരോധ നിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി ജുമു‌അ പുനഃസ്ഥാപിച്ച ഏതാനും പള്ളികളിൽ  പെരുന്നാൾ നമസ്കാരമുണ്ടായി. ഔഖാഫ് മന്ത്രാലയം നിർണയിച്ച 14 ഈദ്ഗാഹുകളിലും വിശ്വാസികൾ നിറഞ്ഞു.

പള്ളികൾ നമസ്കാരത്തിനായി തുറന്നിട്ടില്ലാത്ത മേഖലകളിൽ വീടുകളിൽ തന്നെ നമസ്കാരം നിർവഹിക്കുകയായിരുന്നു പലരും. അത്തരം മേഖലകളിൽ പാർക്കുന്ന മറ്റുചിലർ നമസ്കാരത്തിന് സംവിധാനം ഏർപ്പെടുത്തിയ ഈദ്ഗാഹുകളിലും എത്തി.

ത്യാഗസ്മരണ സദ്‌ജീവിതത്തിനുള്ള പ്രചോദനമാകണമെന്ന് പെരുന്നാൾ ഖുതുബയിൽ ഇമാമുമാർ ഉണർത്തി. പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്തിനായി ധാർമികപാതയിലൂടെ സഞ്ചരിക്കണം. പുതിയ കാലത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. അത് മറികടക്കാൻ മനസറിഞ്ഞുള്ള പ്രാർഥനകളുണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.സാമൂഹിക അകലം പാലിച്ചായിരുന്നു പെരുന്നാൾ നമസ്കാരം.  നമസ്കാരത്തിന് ശേഷം പതിവ് ആശ്ലേഷണങ്ങളും ഹസ്തദാനവും ഉണ്ടായില്ല. അകലം പാലിച്ചുള്ള അഭിവാദ്യങ്ങളിൽ ആശംസകൾ ഒതുങ്ങി. 

 

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All