• Home
  • News
  • ബഹ്റൈനിൽ വർക് പെർമിറ്റിന് 9 മുതൽ അപേക്ഷ സ്വീകരിക്കും

ബഹ്റൈനിൽ വർക് പെർമിറ്റിന് 9 മുതൽ അപേക്ഷ സ്വീകരിക്കും

മനാമ : ബഹ്റൈനിൽ വർക് പെർമിറ്റിന് 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. 

പെർമിറ്റ് അനുവദിക്കുന്നതോടെ കമ്പനികൾക്ക് വിദേശത്തു നിന്നു തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങൾ പ്രദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയത്. സ്വദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ട് രാജ്യത്തു തുടരുന്ന പ്രവാസികൾക്കും അപേക്ഷിക്കാനാണിത്.പരസ്യം നൽകി രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷകരില്ലെങ്കിൽ മാത്രം വിദേശത്തു നിന്ന് റിക്രൂട്മെന്റ് നടത്താം.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.കോവിഡ് വ്യാപനത്തെ തുടർന്നു മാർച്ച് മുതൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നില്ല. 

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All