• Home
  • News
  • സൗദി : ഇത് ആദ്യമായി 85% രോഗമുക്തി , തീർഥാടകരിൽ ആർക്കും രോഗമില്ല

സൗദി : ഇത് ആദ്യമായി 85% രോഗമുക്തി , തീർഥാടകരിൽ ആർക്കും രോഗമില്ല

റിയാദ് : സൗദിയിൽ ഇന്ന് 1,686 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 4,460 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തതോടെ രോഗമുക്തിയുടെ തോത് ഇത് ആദ്യമായി 85 ശതമായി ഉയർന്നു. ഹജ് തീർഥാടകരിൽ ആർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
24 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 178 പേർക്ക് രോഗം കണ്ടെത്തിയ മക്കയാണ് ഇന്നത്തെ കണക്കിൽ മുന്നിൽ. ഖമീസ് മുശൈത്ത്, റിയാദ്, ഹുഫൂഫ്, മദീന, ഹായിൽ, ജിസാൻ, ബുറൈദ, ദമാം എന്നീ പ്രധാന പ്രദേശങ്ങളാണ് തൊട്ടു പിന്നിൽ. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,905 ഉം രോഗമുക്തിനേടിയവർ 2,35,658 ഉം മരണ സംഖ്യ 2,866 ഉം ആയി.37,381 രോഗികളാണ് സൗദിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,033 പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 60,849 കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ 33,50,541 പരിശോധനകളാണ് ഇതിനകം പൂർത്തിയാക്കിയത്.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All