• Home
  • News
  • കുവൈത്തിൽ കുട്ടികളുടെ ഇഖാമ മാറ്റത്തിന് നിയന്ത്രണം

കുവൈത്തിൽ കുട്ടികളുടെ ഇഖാമ മാറ്റത്തിന് നിയന്ത്രണം

കുവൈത്ത് സിറ്റി : പിതാവ് മരിച്ചാൽ കുട്ടികളുടെ താമസാനുമതി രേഖ (ഇഖാമ) കുവൈത്തിലുള്ള മാതാവിന്റെ സ്പോൺസർഷിപ്പിലേക്ക് മാറ്റുന്നത് നിർത്തിവച്ചു. പിതാവ് സ്ഥിരമായി കുവൈത്തിന് പുറത്താണെങ്കിലും പിതാവ് വിദേശത്തായിരിക്കെ അയാളുടെ ഇഖാമാ കാലാവധി അവസാ‍നിക്കുകയാണെങ്കിലും ഈ തീരുമാനം ബാധമാണ്.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന അധ്യാപികമാർ, ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മെഡിക്കൽ, നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ, ക്രിമിന എവിഡൻസ് വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർ  എന്നിവർക്ക് ഈ തീരുമാനം ബാധകമല്ലെന്നും താമസാനുമതികാര്യവിഭാഗം അറിയിച്ചു. സന്ദർശക വീസയിൽ എത്തിയ കുട്ടികൾക്ക് രക്ഷിതാക്കളുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റുന്നതും അവസാനിപ്പിച്ചു.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All