• Home
  • News
  • ഖത്തര്‍ നല്‍കുന്ന സഹായ സഹകരണങ്ങള്‍ക്ക് അമീറിനോട് നന്ദി അറിയിച്ച് ഇറാഖ് പ്രധാനമന്

ഖത്തര്‍ നല്‍കുന്ന സഹായ സഹകരണങ്ങള്‍ക്ക് അമീറിനോട് നന്ദി അറിയിച്ച് ഇറാഖ് പ്രധാനമന്ത്രി

ദോഹ:കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇറാഖിന് ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാസിമി ഖത്തര്‍ അമീറിന് നന്ദി അറിയിച്ചു.ഇറാഖ് പ്രധാനമന്ത്രിയുമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്നലെ ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമീറിനോട് കാസിമി നന്ദി അറിയിച്ചത്.കൂടാതെ ഇറാഖും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളില്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളെപ്പറ്റി ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ പ്രധാനപ്പെട്ട സംഭവ വികാസങ്ങളെപ്പറ്റിയും അവര്‍ അവലോകനം ചെയ്തു.കഴിഞ്ഞ ദിവസമാണ് ഇറാഖിലേക്ക് അടിയന്തരമായി രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ നല്‍കാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇറാഖ് സര്‍ക്കാരിന് ഫീല്‍ഡ് ആശുപത്രികള്‍ ഖത്തര്‍ കൈമാറുന്നത്.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All