• Home
  • News
  • ഖത്തറിലേക്ക് മടങ്ങാന്‍ പ്രവാസി മലയാളികള്‍ക്കായി ഇന്‍കാസിന്റെ ചാര്‍ട്ടേര്‍ഡ് വിമാ

ഖത്തറിലേക്ക് മടങ്ങാന്‍ പ്രവാസി മലയാളികള്‍ക്കായി ഇന്‍കാസിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുങ്ങുന്നു

ദോഹ:കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്താനിരിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി ഇന്‍കാസ് ഖത്തര്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നു. യാത്ര സൗകര്യം വേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഇന്‍കാസ് ഖത്തര്‍ അപേക്ഷകള്‍ ക്ഷണിച്ചു.റീ-എന്‍ട്രി പെര്‍മിറ്റ് കിട്ടിയാല്‍ മാത്രമേ ഖത്തറിലേക്ക് മടങ്ങാന്‍ സാധ്യമാവൂ. ആഗസ്റ്റ് ഒന്നാം തിയ്യതി മുതല്‍ ഖത്തര്‍ പോര്‍ട്ടലില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.റിട്ടേണ്‍ പെര്‍മിറ്റിന് അപേക്ഷിച്ച ശേഷം https://docs.google.com/forms/d/e/1FAIpQLSfFR0v4Q4Bv3dZ9YFy7bJgC_CQ7rxWbneAL_dViTD_0Hv8Ckg/viewform" target="_ബ്ലാങ്ക്  ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. ടിക്കറ്റ് വില, യാത്രാ തിയ്യതി എന്നിവ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ അറിയിച്ചു. നിങ്ങളുടെ രജിസ്ട്രേഷന്‍ ഒരു തരത്തിലും യാത്ര ഉറപ്പു നല്‍കുന്നില്ലെന്നും ഫ്‌ളൈറ്റ്‌ പ്രവർത്തനങ്ങളെല്ലാം ഗവൺമെന്റിന്റെ അനുമതികൾക്കും അംഗീകാരങ്ങൾക്കും ആശ്രയിച്ചായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All