• Home
  • News
  • ഒമാനിൽ ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ മണി ട്രാൻസ്​ഫർ ആപ്ലിക്കേഷൻ പുറത്തിറക്കി

ഒമാനിൽ ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ മണി ട്രാൻസ്​ഫർ ആപ്ലിക്കേഷൻ പുറത്തിറക്കി

ഒമാനിലെ മുൻനിര ധനവിനിമയ സ്​ഥാപനമായ ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ ‘ഗ്ലോബൽ ഫ്രീഡം’ എന്ന പേരിൽ മണി ട്രാൻസ്​ഫർ ആപ്ലിക്കേഷൻ പുറത്തിറക്കി. കോവിഡി​​െൻറ പശ്​ചാത്തലത്തിൽ ഉപഭോക്​താക്കൾക്ക്​ ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ ആപ്പ്​ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ്​ ലഭ്യമായിട്ടുള്ളത്​. വൈകാതെ അറബി, ഹിന്ദി, മലയാളം, ഉർദു, ബംഗാളി ഭാഷകളിലും ആപ്പ്​ ലഭ്യമാകും.

ഉപഭോക്​താക്കൾക്ക്​ സുരക്ഷിതമായും സൗകര്യപ്രദമായും പണമയക്കുന്നതിനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്ന്​ ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ മാനേജിങ്​ ഡയറക്​ടർ സുബ്രഹ്​മണ്യൻ പറഞ്ഞു. ഇന്ത്യ, പാക്കിസ്​ഥാൻ, ബംഗ്ലാദേശ്​, ഫിലിപ്പൈൻസ്​, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബാങ്ക്​ ട്രാൻസ്​ഫർ സൗകര്യം നിലവിൽ ലഭ്യമാണ്​. ഒമാനിലെ എല്ലാ ഡെബിറ്റ്​ കാർഡുകളും ആപ്പ്​ വഴി പണമയക്കുന്നതിനായി ഉപയോഗിക്കാം. കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ വരും നാളുകളിൽ ഉപഭോക്​താക്കൾക്കായി പുറത്തിറക്കുമെന്ന്​ ഗ്ലോബൽ മണി എക്​സ്​ചേഞ്ച് ജനറൽ മാനേജർ അമിത്​ താലുക്​ദർ പറഞ്ഞു. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്​റ്റോറിൽ ലഭ്യമാണ്​. ആപ്പ്​ സ്​റ്റോറിൽ വൈകാതെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 99838325  99500532.

 

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All