• Home
  • News
  • സൗദി അറേബ്യ സ്വീകരിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

സൗദി അറേബ്യ സ്വീകരിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ സൗദി അറേബ്യ സ്വീകരിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹജ് തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി മികച്ച് പ്രതിരോധ നടപടികളാണ് സൗദി സ്വീകരിച്ചത്.ഇത്തവണത്തെ ഹജ്ജ് കഴിയുന്നത്ര സുരക്ഷിതമാക്കാന്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയില്‍ പറഞ്ഞു.\ഹാജിമാരുടെ സുരക്ഷ ഉറപ്പുവരുത്താനും സൗദി അറേബ്യക്കകത്തും പുറത്തും ആരോഗ്യ സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ട് സൗദിയില്‍ കഴിയുന്ന വ്യത്യസ്ത രാജ്യക്കാരായ വിദേശികളില്‍ നിന്ന് പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ ഹജ് അനുമതി നല്‍കിയത്.സൗദിയുടെ ഈ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നതായി ലോകാരോഗ്യ സംഘടനാ മിഡില്‍ ഈസ്റ്റ് ഓഫീസ് റീജ്യനല്‍ ഡയറക്ടര്‍ ഡോ.അഹ്മദ് അല്‍മന്‍ദരി ട്വിറ്ററിലെ മിഡില്‍ ഈസ്റ്റ് ലോകാരോഗ്യ സംഘടനാ ഓഫീസ് അക്കൗണ്ടില്‍ പറഞ്ഞു.
അതേസമയം, ഇത്തവണത്തെ ഹജ്ജില്‍ പങ്കെടുത്ത ആര്‍ക്കും കൊവിഡ് പകര്‍ച്ചയില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു അധികൃതരുടെയും കര്‍ശന നിരീക്ഷണത്തിലാണ് ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കപ്പെട്ടത്.രാജ്യത്ത് ഹജ്ജിന് അവസരം നല്‍കപ്പെട്ട തീര്‍ത്ഥാടകര്‍ എല്ലാവരും തന്നെ വളരെയധികം സഹകരണം പ്രകടിപ്പിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All