• Home
  • News
  • കുവൈത്ത് : ഉയർന്ന അപകടസാധ്യതയുള്ള 31 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിരോധിച്

കുവൈത്ത് : ഉയർന്ന അപകടസാധ്യതയുള്ള 31 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിരോധിച്ചു

കുവൈത്ത് സിറ്റി: ഉയര്‍ന്ന അപകടസാധ്യതയുള്ള 31 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ച് കുവൈത്ത്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

കൂടുതല്‍ പ്രവാസികളുള്ള ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ലെബനന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ കുവൈത്ത് നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈന, ഇറാന്‍, ബ്രസീല്‍, മെക്‌സിക്കോ, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

വാണിജ്യ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ തുടങ്ങിയ ദിവസം തന്നെയാണ് നിരോധനം പ്രഖ്യാപിച്ചത്. 30% ശേഷിയിലാണ് അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. വരും മാസങ്ങളില്‍ ഇത് ക്രമേണ വര്‍ദ്ധിപ്പിക്കും.

 

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All