• Home
  • News
  • യു.എ.ഇയിൽ അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം പ്രവർത്തനമാരംഭിച്ചു

യു.എ.ഇയിൽ അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം പ്രവർത്തനമാരംഭിച്ചു

ദുബൈ: അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം യു.എ.ഇയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തങ്ങളുടെ ആദ്യത്തെ ആണവ നിലയത്തിന്റെ പ്രാരംഭ യൂണിറ്റില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ (ENEC) അറിയിച്ചു.

അബുദാബിക്ക് പടിഞ്ഞാറ് ഗള്‍ഫ് തീരത്തുള്ള അല്‍ ദാഫ്ര മേഖലയില്‍ സ്ഥിതിചെയ്യുന്ന ബറാകാ ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് നിര്‍മ്മിച്ചത്. പ്ലാന്റ് 2017-ല്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍ ആദ്യത്തെ റിയാക്ടര്‍ തയ്യാറാക്കാന്‍ വൈകുകയാണുണ്ടായത്. 

അറബ് ലോകത്തെ ആദ്യത്തെ സമാധാനപരമായ ആണവോര്‍ജ്ജ റിയാക്ടര്‍ എന്നാണ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചത്. നാല് യൂണിറ്റുകളില്‍ ആദ്യത്തേത്ത് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം ട്വിട്ടറില്‍ കുറിച്ചു. 

നാലു റിയാക്ടറുകളും പ്രവര്‍ത്തന സജ്ജമായാല്‍ 5,600 മെഗാവാട്ട് ശേഷിയുണ്ടാവും. അതേസമയം, പദ്ധതിയുടെ ആകെ നിക്ഷേപം എത്രയാണെന്ന് യു.എ.ഇ വെളിപ്പെടുത്തിയിട്ടില്ല. 

യു.എ.ഇയില്‍ ഗണ്യമായ എണ്ണ, വാതക ശേഖരം ഉണ്ട്. എന്നാല്‍ 10 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള ബദലുകള്‍ വികസിപ്പിക്കുന്നതിന് വലിയ നിക്ഷേപമാണ് നടത്തുന്നത്. 

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All