• Home
  • News
  • ഒമാൻ : റൂ​വി​യി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്നു​തു​ട​ങ്ങി

ഒമാൻ : റൂ​വി​യി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്നു​തു​ട​ങ്ങി

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ റൂ​വി​യി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്നു​തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച പെ​രു​ന്നാ​ളാ​യ​തി​നാ​ൽ ആ​ളു​ക​ൾ വ​ള​രെ കു​റ​വാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ റൂ​വി​യി​ൽ ചെ​റി​യ തോ​തി​ൽ ആ​ള​ന​ക്ക​മു​ണ്ടാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. റൂ​വി ന​ഗ​രം മെ​ല്ലെ സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ, നി​ല പൂ​ർ​ണ​ത​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ ലോ​ക്​​ഡൗ​ൺ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ക​യും എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​റു​ക​യും വേ​ണം.പൊ​തു ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ലാ​വു​ക​യും ചെ​യ്യു​ന്ന​തോ​ടെ മാ​ത്ര​മെ, റൂ​വി സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ റൂ​വി​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. അ​ധി​കം വൈ​കാ​തെ​ത​ന്നെ ഇൗ ​അ​വ​സ്ഥ​യി​ലേ​ക്ക് ന​ഗ​രം തി​രി​ച്ചു വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വി​ട​ത്തെ വ്യാ​പാ​രി​ക​ൾ. സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യി സ്വ​മ​ന​സ്സാ​ലെ പാ​ലി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
ക​ച്ച​വ​ട​ത്തി​ൽ ഉ​ണ​ർ​വ്​ ദൃ​ശ്യ​മാ​െ​ണ​ന്ന്​​ റൂ​വി​യി​ൽ മൊ​ബൈ​ൽ​ഷോ​പ്​ ന​ട​ത്തു​ന്ന വ​ട​ക​ര സ്വ​ദേ​ശി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ക​ട​യി​ൽ ശ​നി​യാ​ഴ്ച മു​ൻ ദി​വ​സ​ത്തെ​ക്കാ​ൾ 20 ശ​മ​താ​ന​ത്തി​ല​ധി​കം ബി​സി​ന​സ് ന​ട​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്ഡൗ​ൺ ക​ഴി​യു​ക​യും മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ റൂ​വി​യി​ലെ​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടെ വ്യാ​പാ​രം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടും. സ്വ​ദേ​ശി​ക​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​തോ​ടെ​യാ​ണ് വ്യാ​പാ​ര േമ​ഖ​ല ച​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ട തു​റ​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ച്ച​ത്് അ​നു​ഗ്ര​ഹ​മാ​യ​താ​യി സോ​ന ജ്വ​ല്ല​റി മാേ​ന​ജ​ർ അ​നൂ​പ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പെ​രു​ന്നാ​ൾ ആ​യ​തി​നാ​ൽ ആ​ദ്യ ദി​വ​സ​മാ​യ​തി​നാ​ലും വ​ലി​യ അ​ന​ക്ക​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും എ​ന്നാ​ൽ, ശ​നി​യാ​ഴ്ച കൂ​ടു​ത​ൽ പേ​ർ എ​ത്താ​ൻ തു​ട​ങ്ങി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​ത്തി​ന് വി​ല കൂ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി പേ​ർ സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All