• Home
  • News
  • കുവൈത്തിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള 31 നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി

കുവൈത്തിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള 31 നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ അവസരം

കുവൈത്ത് സിറ്റി : ഇന്ത്യയുള്‍പ്പെടെയുള്ള 31 നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ അവസരം. നിരോധനമേര്‍പ്പെടുത്തിയ രാജ്യത്തെ പ്രവാസികള്‍ക്ക് നിരോധനമില്ലാത്ത രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ കുവൈത്തിലേക്ക് മടങ്ങിയെത്താം.

അതേസമയം, നിരോധിത രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി 14 ദിവസത്തെ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ട്രാവല്‍ ഏജന്‍സികള്‍. 320 കുവൈത്ത് ദിനാറാണ് പാക്കേജിന്റെ ചിലവ്.  നിലവില്‍ 31 നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയാണ് ട്രാവല്‍ ഏജന്‍സികള്‍.

നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യത്തേയ്ക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക്, 14 ദിവസത്തെ ഹോട്ടല്‍ താമസത്തിനുള്ള ചിലവ്, പി.സി.ആര്‍ പരിശോധനയുടെ ചിലവ്, കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്നിവ ഉള്‍പ്പെടുത്തിയാണ് പാക്കേജിനുള്ള നിരക്ക് നിശ്ചയിക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All