• Home
  • News
  • സൗദി : അ​റ​ഫ പ്രസംഗത്തിന്റെ മൊ​ഴി​മാ​റ്റം വി​ജ​യ​മെ​ന്ന്​ അ​ധി​കൃ​ത​ർ

സൗദി : അ​റ​ഫ പ്രസംഗത്തിന്റെ മൊ​ഴി​മാ​റ്റം വി​ജ​യ​മെ​ന്ന്​ അ​ധി​കൃ​ത​ർ

ജി​ദ്ദ : ഹ​ജ്ജ്​ വേ​ള​യി​ൽ അ​റ​ഫ പ്ര​സം​ഗ​ത്തി​​െൻറ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കു​ള്ള വി​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ലോ​ക​ഭാ​ഷ​ക​ളി​ലേ​ക്കു​ള്ള അ​റ​ഫ ഖു​തു​ബ​യു​ടെ മൊ​ഴി​മാ​റ്റം ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന​താ​ണ്.ഇ​ത്ത​വ​ണ 10​ ഭാ​ഷ​ക​ളി​ലേ​ക്ക്​ വി​വ​ർ​ത്ത​നം ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തു​വ​ഴി ലോ​ക​ത്തെ കൂ​ടു​ത​ലാ​ളു​ക​ൾ​ക്ക്​ അ​റ​ഫ പ്ര​സം​ഗം കേ​ൾ​ക്കാ​നാ​യി​ട്ടു​ണ്ട്. നൂ​റോ​ളം ജീ​വ​ന​ക്കാ​ർ ഇൗ ​സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇൗ ​വ​ർ​ഷ​ത്തെ ഖു​തു​ബ വി​വ​ർ​ത്ത​നം ചെ​യ്​​ത വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ച​ത്​ 22 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ്​.പ്ര​സം​ഗം കേ​ട്ട​വ​രു​ടെ എ​ണ്ണം 75 ല​ക്ഷ​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ട​ത്​ ഉ​ർ​ദു വി​വ​ർ​ത്ത​ന​മാ​ണ്, 15 ല​ക്ഷ​ത്തി​ല​ധി​ക​മാ​ളു​ക​ൾ (20.2 ശ​ത​മാ​നം). തൊ​ട്ട​ടു​ത്ത സ്​​ഥാ​ന​ത്ത്​ ഇം​ഗ്ലീ​ഷാ​ണ്, 10​ ല​ക്ഷ​ത്തി​ല​ധി​ക​മാ​ളു​ക​ൾ (13.5 ശ​ത​മാ​നം) കേ​ട്ടു. ബം​ഗാ​ളി ഭാ​ഷ വി​വ​ർ​ത്ത​നം ഒ​മ്പ​ത്​ ല​ക്ഷ​വും ഫ്ര​ഞ്ചി​ലു​ള്ള​ത്​ 7,35,000 പേ​രും കേ​ട്ടു. മ​ലാ​വി, ചൈ​നീ​സ്, തു​ർ​ക്കി, ഹു​സാ​വി, ​റ​ഷ്യ എ​ന്നീ ഭാ​ഷ​ക​ളി​ലും ഇ​ത്ത​വ​ണ ഖു​തു​ബ വി​വ​ർ​ത്ത​നം ചെ​യ്യു​ക​യും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ കേ​ൾ​ക്കു​ക​യും ചെ​യ്​​തി​ട്ടു​​​ണ്ടെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All