• Home
  • News
  • ഖത്തർ : ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇ

ഖത്തർ : ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്ന് ആവശ്യം

ദോഹ: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 200 ഓളം ഇന്ത്യക്കാരെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നടത്തണമെന്ന് ആവശ്യം.ജയിലില്‍ തടവുകാര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്നവരില്‍ പലരെയും അവരുടെ ഖത്തറി സ്‌പോണ്‍സര്‍മാര്‍ കബളിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഖത്തര്‍ എന്റര്‍പ്രണേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രജീഷ് തിരുതിയില്‍ ദ ഹിന്ദുവിനോട് പറഞ്ഞു.'ഖത്തറിലെ ഇന്ത്യന്‍ എംബസിയിലേക്ക് അയച്ച കത്തിന് ഫലങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടലിലൂടെ മാത്രമേ അവരെ തടവില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയൂ.', തടവില്‍ കഴിയുന്ന തൊഴിലാളിയുടെ മകന്‍ ഫൈറൂസ് പറഞ്ഞു.
ബ്ലാങ്ക് ചെക്ക് നല്‍കി പറ്റിച്ച കേസിലാണ് ഒട്ടുമിക്കപേരും ജയിലില്‍ കഴിയുന്നതെന്നും ഫൈറൂസും ചെക്ക് കേസില്‍ അറസ്റ്റിലായ അരുണിന്റെ ഭാര്യ അനുസ്മൃതിയും പറഞ്ഞു. പ്രവാസി കേരളകാര്യ വകുപ്പു സഹായിക്കണമെന്നും അനുസ്മൃതി പറഞ്ഞു.അതേസമയം, ഖത്തറില്‍ തടവിലാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ചിലര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ജയിലിലെ ജനസംഖ്യ കുറയ്ക്കാന്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡിവിഷനിലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇതിനോടകം ഖത്തര്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇടപെടലിനെ തുടര്‍ന്ന് 50 ലധികം പാകിസ്ഥാന്‍ തടവുകാരെ ഖത്തര്‍ മോചിപ്പിച്ചിട്ടുണ്ടെന്നും ഇതുപോലെ ഇന്ത്യയും എത്രയും പെട്ടെന്ന് ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All