• Home
  • News
  • അബുദാബിയിൽ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന

അബുദാബിയിൽ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക വാക്ക്- ഇൻ കേന്ദ്രം

അബുദാബി: കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുള്ളവര്‍ക്കായി പ്രത്യേക വാക്ക്- ഇന്‍ കേന്ദ്രമൊരുക്കി അബുദാബി ആരോഗ്യ വിഭാഗം. അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിലാണ്(അഡ്നെക്) രജിസ്ട്രേഷനും പരിശോധനയ്ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

ട്രയലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള അബുദാബി നിവാസികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ ഇവിടെയെത്തി പരിശോധനയ്ക്ക് വിധേയമാകാം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് മറുപടി ഫോണ്‍ കോള്‍ ലഭിക്കാത്തവര്‍ക്കും വാക്ക്-ഇന്‍ കേന്ദ്രത്തിലെത്താം. 

ദിവസേന 800ഓളം പേര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വിദഗ്ധ സംഘത്തിന്റെ സേവനം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ലഭ്യമാകും.

ജൂലൈ 16-ന് ആരംഭിച്ച വാക്സിന്‍ ട്രയലിനായി സ്വദേശികളും വിദേശികളുമുള്‍പ്പെടെ പതിനായിരത്തിലധികം ആളുകള്‍ മുമ്പോട്ട് വന്നിട്ടുണ്ട്. 18-നും 60-നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ ഇല്ലാത്തവരെയാണ് ട്രയലിന് തെരഞ്ഞെടുക്കുന്നത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All