• Home
  • News
  • ഒമാൻ: മൊബൈൽ ടവറുകളിൽ​നി​ന്നു​ള്ള റേഡിയേഷൻ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു

ഒമാൻ: മൊബൈൽ ടവറുകളിൽ​നി​ന്നു​ള്ള റേഡിയേഷൻ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു

മ​സ്​​ക​ത്ത്​: മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ ത​രം​ഗ​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഹാ​നി​ക​ര​മാ​ണോ​യെ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ശാ​സ്​​ത്രീ​യ ച​ർ​ച്ച​ക​ൾ ദീ​ർ​ഘ​നാ​ളാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ന​ട​ന്നു​വ​രു​ന്ന ഒ​ന്നാ​ണ്. ഒ​മാ​നി​ലെ വാ​ർ​ത്ത വി​നി​മ​യ രം​ഗ​ത്തി​​െൻറ നി​യ​ന്ത്ര​ണാ​ധി​കാ​ര ചു​മ​ത​ല​യു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യും (ട്രാ ​ഒ​മാ​ൻ) ഇൗ ​വി​ഷ​യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളു​ടെ ട​വ​റു​ക​ളി​ൽ നി​ന്നു​ള്ള ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ ത​രം​ഗ​ങ്ങ​ളു​ടെ ആ​ഘാ​ത​ത്തെ കു​റി​ച്ച്​ പ​ഠി​ക്കാ​ൻ ക​ൺ​സ​ൽ​ട്ട​ൻ​സി​ക​ളി​ൽ നി​ന്ന്​ ട്രാ ​ഒ​മാ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ‘എ​ൻ​ഗേ​ജ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​ ഫോ​ർ അ​സ​സ്​​മ​െൻറ്​ ഒാ​ഫ്​ ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ ഫീ​ൽ​ഡ്​​സ്​ എ​ക്​​സ്​​പോ​ഷ​ർ ഒാ​ഫ്​ ടെ​ലി​കോം സൈ​റ്റ്​​സ്​’ ത​ല​ക്കെ​ട്ടി​ലാ​ണ്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. യോ​ഗ്യ​ത​യും പ​രി​ച​യ​സ​മ്പ​ന്ന​ത​യും ഉ​ള്ള ക​ൺ​സ​ൽ​ട്ടി​ങ്​ ക​മ്പ​നി​ക​ൾ​ക്ക്​ ആ​ഗ​സ്​​റ്റ്​ 27നു​ള്ളി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. 

ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ ആ​വൃ​ത്തി​യി​ലു​ള്ള റേ​ഡി​യേ​ഷ​ൻ മ​നു​ഷ്യ​ർ​ക്ക്​ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്നും അ​ല്ലെ​ന്നു​മു​ള്ള നി​ര​വ​ധി പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ ഇ​തി​ന​കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ ബേ​സ്​ ട്രാ​ൻ​സീ​വ​ർ സ്​​റ്റേ​ഷ​നു​ക​ളി​ൽ (ബി.​ടി.​എ​സ്) നി​ന്നു​ള്ള​തും മൊ​ബൈ​ൽ ഹാ​ൻ​ഡ്​ സെ​റ്റു​ക​ളി​ൽ നി​ന്നു​ള്ള റേ​ഡി​യേ​ഷ​നു​ക​ളെ​യാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ആ​ശ​ങ്ക​യോ​ടെ ക​ണ​ക്കി​ലെ​ടു​ക്ക​ു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം റേ​ഡി​യേ​ഷ​നു​ക​ൾ ഏ​ൽ​ക്കു​ന്ന​വ​ർ​ക്ക്​ അ​പ​ക​ട​ക​ര​മാ​യ തെ​ർ​മ​ൽ, നോ​ൺ തെ​ർ​മ​ൽ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്. ചി​ല വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​മു​ള്ള ആ​ർ.​എ​ഫ്​ ഹീ​റ്റ​റു​ക​ള​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ക​യെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്ന​ത്. ഇ​വ  പു​റ​ത്തു​വി​ടു​ന്ന  വ​ള​രെ ഉ​യ​ർ​ന്ന ആ​വൃ​ത്തി​യി​ലു​ള്ള റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ത​രം​ഗ​ങ്ങ​ൾ​വ​ഴി ശ​രീ​ര താ​പ​നി​ല ഒ​രു ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ബേ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും വ​യ​ർ​ല​സ്​ നെ​റ്റ്​​വ​ർ​ക്കു​ക​ളി​ൽ നി​ന്നു​മു​ള്ള റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ത​രം​ഗ​ങ്ങ​ൾ ശ​രീ​ര​ത്തെ ബാ​ധി​ക്കും​വി​ധം ശ​ക്​​ത​മ​ല്ല. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം ബേ​സ്​​സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും മ​റ്റു​മു​ള്ള റേ​ഡി​യോ ത​രം​ഗ​ങ്ങ​ളു​ടെ തീ​വ്ര​ത അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തേ​ക്കാ​ൾ ആ​യി​ര​ത്തി​ല​ധി​കം ഇ​ര​ട്ടി താ​ഴെ​യാ​ണെ​ന്നു​മാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്ന​ത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All