• Home
  • News
  • കുവൈത്തിൽ കഴിഞ്ഞ മാസം വിവാഹത്തേക്കാൾ വിവാഹ മോചനം കൂടുതൽ

കുവൈത്തിൽ കഴിഞ്ഞ മാസം വിവാഹത്തേക്കാൾ വിവാഹ മോചനം കൂടുതൽ

കുവൈത്ത്​ സിറ്റി : കുവൈത്തിൽ ജൂലൈയിൽ വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനങ്ങൾ. പൊതുവെ വിവാഹമോചന നിരക്ക്​ കൂടുതലാണ്​ രാജ്യത്തെങ്കിലും വിവാ​ഹത്തേക്കാൾ കൂടുതലായി ഒരു മാസത്തിൽ വിവാഹമോചനം നടക്കുന്നത്​ ആദ്യമായാണ്​. ലീഗൽ ഡോക്യുമ​െൻറ്​ ഡിപ്പാർട്മ​െൻറ്​ കണക്കുകൾ അനുസരിച്ച്​ 622 വിവാഹങ്ങളാണ്​ കഴിഞ്ഞമാസം നടന്നത്​. 

അതേസമയം, 818 വിവാഹ മോചനവും നടന്നു. കോവിഡ്​ കാലമായതിനാൽ വിവാഹങ്ങൾ കുറവായത്​ ഇതിനൊരു കാരണമാണ്​. ലോക്​ഡൗൺ കാലത്ത്​ കൂടുതൽ സമയം കുടുംബത്തിൽ തന്നെ കഴിയുന്നത്​​ തർക്കങ്ങൾ വർധിക്കാൻ കാരണമായതായി വിദഗ്​ധരെ ഉന്നയിച്ച്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സാമ്പത്തിക പ്രശ്​നങ്ങളും നിരവധി കുടുംബങ്ങളിൽ അസ്വാരസ്യങ്ങളുണ്ടാക്കി. സാമ്പത്തിക പ്രയാസങ്ങൾ മൂലമുള്ള മാനസിക സമ്മർദം കുടുംബ ബന്ധങ്ങളെ ബാധിച്ചതായും വിദഗ്​ധർ സാക്ഷ്യപ്പെടുത്തുന്നു. പൊതുവിൽ 60 ശതമാനത്തിനടുത്താണ്​ കുവൈത്തിൽ വിവാഹമോചന നിരക്ക്​. കഴിഞ്ഞവർഷം നടന്ന വിവാഹബന്ധങ്ങളിൽ പകുതിയോളം വിവാഹമോചനത്തിൽ കലാശിച്ചു. 

വിവാഹമോചനം വർധിക്കുന്നത്​ ഭാവിയിൽ സാമൂഹികജീവിതത്തി​​െൻറ താളംതെറ്റിക്കാനും തുടർന്ന് ജനങ്ങളിൽ അരക്ഷിതാവസ്​ഥക്കും കാരണമായേക്കുമെന്നും സാമൂഹികക്ഷേമ മന്ത്രാലയം ഭയക്കുന്നു​. ബോധവത്​കരണത്തിലൂടെ വിവാഹമോചനം കുറക്കാൻ അധികൃതർ ശ്രമിച്ചുവരുന്നു​. കുവൈത്തികൾ തമ്മിലുള്ള വിവാഹങ്ങളാണ്​ അധികവും തകരുന്നത്​. ഇക്കാരണങ്ങളാൾ പല സ്വദേശികൾക്കും വിദേശികളെ വിവാഹം ചെയ്യാനാണ്​ താൽപര്യം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All