• Home
  • News
  • സൗദി ഭരണകൂടത്തിന്​ വ്യാപക പ്രശംസ : ഹജ്ജ് വിജയകരമായി പൂർത്തിയാക്കി

സൗദി ഭരണകൂടത്തിന്​ വ്യാപക പ്രശംസ : ഹജ്ജ് വിജയകരമായി പൂർത്തിയാക്കി

ജിദ്ദ: കോവിഡ്​ മൂലമുണ്ടായ അസാധാരണ സാഹചര്യത്തിൽ ഇൗ വർഷത്തെ ഹജ്ജ്​ കർമം വിജയകരമായി പൂർത്തിയാക്കിയ സൗദി ഭരണകൂടത്തെ വിവിധ രാജ്യങ്ങളും ലോക സംഘടനകളും ​പ്രമുഖ വ്യക്തികളും അഭിനന്ദിച്ചു. കുവൈത്ത്​, ബഹ്​റൈൻ തുടങ്ങിയ രാജ്യങ്ങളും അറബ്​ പാർലമ​െൻറ്​, ഒാർഗനൈസേഷൻ ഒാഫ്​ ഇസ്​ലാമിക്​ കൺട്രീസ്​ (ഒ.​െഎ.സി), റാബിത്വ എന്നീ സംഘടനകളും അനുമോദിച്ചവരിലുൾപ്പെടും. ലോകമെമ്പാടും കോവിഡുമായി ബന്ധപ്പെട്ട്​ അസാധാരണ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടും തീർഥാടകരുടെ സുരക്ഷ പൂർണമായി ഉറപ്പുവരുത്തി പരിമിതമായ ആളുകളെ പ​​​െങ്കടുപ്പിച്ച്​ ഹജ്ജ്​ കർമം വിജയകരമായി പൂർത്തിയാക്കാൻ സൗദി ഭരണകൂടത്തിന്​ സാധിച്ചതായി അറബ്​ പാർലമ​െൻറ്​​ മേധാവി ഡോ. മിശ്​അൽ ബിൻ ഫഹിം​ അൽസുലമി പറഞ്ഞു.പരിമിത ആളുകളെ പ​െങ്കടുപ്പിച്ച്​ ഹജ്ജ്​ കർമം നടത്താനുള്ള സൽമാൻ രാജാവി​​െൻറ തീരുമാനം ധീരവും വിവേകപൂർണവുമായിരുന്നു. ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ച്​ മുഴുവൻ സേവനങ്ങളും തീർഥാടകർക്ക്​ ഒരുക്കാൻ സൗദി ഗവൺമ​െൻറ്​ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അറബ്​ പാർലമ​െൻറ്​ മേധാവി പറഞ്ഞു. കോവിഡ്​ വെല്ലുവിളികൾക്കിടയിൽ സമൂഹ അകലം പാലിച്ച്​ ഹജ്ജ്​ കർമം നടത്തി വിജയകരമാക്കിയതിൽ സൽമാൻ രാജാവിന്​ ​‘അംറും ബിൽ മഅ്​റൂഫ്​’ അതോറിറ്റി മേധാവി ഡോ. അബ്​ദുറഹ്​മാൻ ബിൻ അബ്​ദുല്ല അൽസിന്ദ്​ അഭിനന്ദമറിയിച്ചു. ഹജ്ജി​​െൻറ വിജയകരമായ പൂർത്തീകരണത്തിൽ മക്ക മേയർ എൻജി. മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽഖുവൈസ്​ സ്വന്തം പേരിലും മുനിസിപ്പാലിറ്റി ജീവനക്കാർക്ക്​ വേണ്ടിയും സൽമാൻ രാജാവിനും കിരീടാവകാശിക്കും അഭിനന്ദങ്ങൾ നേർന്നു. പ്രത്യേക സാഹചര്യത്തിൽ ആരോഗ്യസുരക്ഷ നിയമങ്ങൾ പാലിച്ചും ആവശ്യമായ എല്ലാ സേവനങ്ങൾ ഒരുക്കിയും ഹജ്ജ്​ കർമം നടത്തിയതിലൂടെ​ സൗദി ഭരണകൂടത്തി​​െൻറ അതീവ താൽപര്യമാണ്​ യഥാർഥ്യമായിരിക്കുന്നതെന്ന്​ മക്ക മേയർ പറഞ്ഞു. സൗദിയിലെ ബഹ്​റൈൻ അംബാഡർ ശൈഖ്​ ഹമൂദ്​ ബിൻ അബ്​ദുല്ല ആലുഖലീഫയും ഇൗ വർഷത്തെ ഹജ്ജ്​ സീസണിലെ ​​ശ്രദ്ധേയമായ വിജയത്തിൽ സൽമാൻ രാജാവിന്​ അഭിനന്ദനങ്ങൾ നേർന്നു.കോവിഡ്​ പശ്ചാത്തലത്തിൽ ഹജ്ജ്​ തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ആരോഗ്യ സുരക്ഷയുമൊരുക്കി ഹജ്ജ്​ കർമം വിജയകരമായി പൂർത്തിയാക്കിയതിൽ കുവൈത്ത്​​ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ്​ നവാഫ്​ അൽഅഹമ്മദ്​ അൽജാബിർ അൽസ്വബാഹും സൗദി ഗവൺമ​െൻറിനെ അഭിനന്ദിച്ചു. ഹജ്ജി​​െൻറ വിജയത്തിൽ ഇൗജിപ്ത്​ മുഫ്​തി ഡോ. ശൗഖി ഉലാമും സൽമാൻ രാജാവി​നെ അഭിനന്ദിച്ചു. സൗദി ഗവൺമ​െൻറി​​െൻറ സംഘാടന മികവി​​െൻറയും വലിയ സേവനങ്ങളും ശ്രമങ്ങളുടെയും ​വിജയമാണ്​. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അദ്ദേഹം നന്ദി പറയുകയുണ്ടായി. അസാധാരണ സാഹചര്യത്തിൽ ഉന്നത കാര്യക്ഷമതയിൽ നടന്ന ഹജ്ജി​​െൻറ വിജയം വേറിട്ടതാണെന്ന്​ മുസ്​ലിം വേൾഡ്​ ലീഗ്​ (റാബിത്വ) ജനറൽ സെക്രട്ടറി ഡോ. മുഹമദ്​ ബിൻ അബ്​ദുൽ കരീം അൽഇൗസ പറഞ്ഞു.
ഹജ്ജ്​ കർമം നടത്താനുള്ള സൗദി ഭണകൂടത്തി​​െൻറ അതീവ താൽപര്യമാണ്​ ഇതു വ്യക്തമാക്കുന്നത്​. കുറഞ്ഞ ആളുകളെ ​പ​െങ്കടുപ്പിച്ച്​ ഹജ്ജ്​ നടത്താനുള്ള വിവേകപൂർവമായ തീരുമാനത്തെ മുസ്​ലിംലോകം പ്രശംസിച്ചിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.​ ആർക്കും കോവിഡ്​ ബാധ റിപ്പോർട്ട്​ ചെയ്യാതെ ഹജ്ജ്​ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്​ സൗദി ഭരണകൂടത്തി​​െൻറ സംഘാടനാപാടവവും ശരിയായ നടപടിക്രമങ്ങളുടെ തുടർച്ചയുമാണെന്ന്​ ഒ.​െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ്​ അൽഉസൈമീൻ പറഞ്ഞു. കോവിഡ്​ വ്യാപനം തുടങ്ങിയത്​ മുതൽ നിരവധി തീരുമാനങ്ങളാണ്​ സൗദി ഗവൺമ​െൻറ്​ പുറപ്പെടുവിച്ചത്​. ഉംറയും മദീന സന്ദർശനവും നിർത്തി​വെച്ചാണ്​ തുടക്കം. ഇപ്പോൾ കർശന ആരോഗ്യ മുൻകരുതൽ പാലിച്ച്​ നിർണിത ആളുകളെ പ​െങ്കടുപ്പിച്ച്​ ഹജ്ജ്​ കർമം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. അതിന്​ സൗദി ഗവൺമ​െൻറ്​ ഏറെ അഭിനന്ദനമർഹിക്കു​ന്നുവെന്നും അ​ദ്ദേഹം പറഞ്ഞു.
ഹജ്ജ്​ സീസണിൽ മക്കയിൽ ഉപയോഗിച്ചത്​ 70 ലക്ഷം ക്യുബിക്​ മീറ്റർ ജലം ജിദ്ദ: ഹജ്ജ്​ സീസണിൽ 70 ലക്ഷത്തിലധികം ക്യുബിക്​ മീറ്റർ ജലം മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്ക്​ പമ്പ്​ ചെയ്​തതായി ദേശീയ വാട്ടർ കമ്പനി അറിയിച്ചു. ഹജ്ജ്​ ​ സീസണിൽ ഹറമിനടുത്തും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക്​ ജലം ലഭ്യമാക്കുന്നതിന്​ പ്രത്യേക പദ്ധതി ആവിഷ്​കരിച്ചിരുന്നു. പുണ്യസ്ഥലങ്ങളിലേക്ക്​ മുഴുവൻ സമയവും മക്കയിലേക്ക്​ ദിവസം 21 മണിക്കൂർ എന്ന തോതിലും വെള്ളം പമ്പ്​ ചെയ്​തിട്ടുണ്ട്​. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മക്ക, മശാഇർ എന്നിവിടങ്ങളിലെ ജലസംഭരണികളിൽ 25 ലക്ഷം ക്യുബിക്​ മീറ്റർ ജലം സംഭരിച്ചിരുന്നു. മുൻ വർഷത്തെക്കാൾ 13 ശതമാനം കൂടുതലാണിതെന്നും ദേശീയ വാട്ടർ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ഇരുഹറം കാര്യാലയവുമായി സഹകരിച്ച്​ കിങ്​ അബ്​ദുല്ല സംസം സുഖ്​യ പദ്ധതി വഴി ഹജ്ജ്​ സീസണിൽ 12 ലക്ഷം ബോട്ടിൽ സംസം വിതരണം ചെയ്​തിട്ടുണ്ട്​അഞ്ച്​ ലിറ്ററി​േൻറതാണ്​ ബോട്ടിലുകൾ. ആരോഗ്യസുരക്ഷ നിബന്ധനകൾ പാലിച്ചാണ്​ വിതരണം ചെയ്​തതെന്നും കമ്പനി അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All