• Home
  • News
  • ദുബായ് ഷെയ്ഖ് മുഹമ്മദ് ബെയ്റൂട്ട് സ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി

ദുബായ് ഷെയ്ഖ് മുഹമ്മദ് ബെയ്റൂട്ട് സ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി

ദുബായ് : ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഇരട്ട സ്ഫോടനങ്ങളെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുഃഖം രേഖപ്പെടുത്തി. ലെബനനിലേത് നമ്മുടെ പ്രിയ ജനങ്ങളാണെന്ന് സ്ഫോടനങ്ങൾക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. ലെബനൻകാർക്ക് ദൈവം ക്ഷമയും സാന്ത്വനവും നൽകട്ടെ എന്ന് പ്രാർഥിച്ചു.

യുഎഇ വിദേശകാര്യ മന്ത്രി ഡോ.അൻവർ മുഹമ്‌മദ് ഗർഗാഷും സ്ഫോടനങ്ങളിൽ ദുഃഖം രേഖപ്പെടുത്തി. ലെബനെ ദൈവം സംരക്ഷിക്കട്ടെ എന്നും എല്ലാ മുറിവുകളും പെട്ടെന്ന് ഉണങ്ങട്ടെയെന്നും ട്വീറ്റ് ചെയ്തു. ലെബനന് ‌െഎക്യദാർഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇന്നലെ രാത്രി ആ രാജ്യത്തിന്റെ ദേശീയ പതാക തെളിഞ്ഞു.

ഇന്നലെ നടന്ന സ്ഫോടനങ്ങളിൽ 100 പേർ കൊല്ലപ്പെട്ടതായും 4000ത്തിലേറെ പേർക്ക് പരുക്കേറ്റതായുമാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All