• Home
  • News
  • ഒമാൻ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ പോയി നമസ്‌കരിച്ച പ്രവാസികൾക്ക് തടവ്

ഒമാൻ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ പോയി നമസ്‌കരിച്ച പ്രവാസികൾക്ക് തടവ് ശിഷ

മസ്‌കത്ത്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പോയി നമസ്‌കരിച്ച പ്രവാസികള്‍ക്ക് ഒമാനില്‍ ശിക്ഷ. ഏഷ്യക്കാരായ എട്ട് പേര്‍ക്ക് 25 ദിവസത്തെ തടവാണ് കോടതി വിധിച്ചത്. കൊവിഡ് പ്രതിരോധനത്തിനായി ഒമാന്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷയെന്ന് പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുപ്രാര്‍ത്ഥനകള്‍ക്ക് വിലക്കുണ്ടായിരുന്ന സമയത്താണ് പള്ളിയില്‍ പോയി നമസ്‌കരിച്ചത്.

ഈ വര്‍ഷം മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഒമാനിലെ ഒരു പള്ളിയില്‍ ഒരുകൂട്ടം ആളുകള്‍ വൈകുന്നേരമുള്ള നമസ്‌കാരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഈ സമയത്ത് രാജ്യത്ത് പള്ളികളില്‍ നമസ്‌കരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

എട്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നത്. ഇവരെ നാടുകടത്തുന്നതിന് പകരമാണ് 25 ദിവസത്തെ ജയില്‍ ശിക്ഷ നല്‍കാന്‍ അപ്പീല്‍ കോടതി വിധിച്ചത്. എന്നാല്‍ ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതിനാല്‍ കേസില്‍ അന്തിമ വിധി ഇനിയും വരാനിക്കുന്നതേയുള്ളൂ. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All