• Home
  • News
  • ഒമാനിൽ വാഹനം കുത്തിത്തുറന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാൾ അറസ്റ

ഒമാനിൽ വാഹനം കുത്തിത്തുറന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാൾ അറസ്റ്റിൽ

മസ്കറ്റ്: വാഹനങ്ങള്‍ നശിപ്പിച്ചതിനും മോഷ്ടിച്ചതിനും ഒമാനില്‍ ഒരാള്‍ അറസ്റ്റില്‍. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു.

പ്രതി വാഹനം കുത്തിത്തുറന്ന് അതിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിക്കുകയായിരുന്നെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസിന്റെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.  

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All