• Home
  • News
  • ഖത്തറിനായി അതിർത്തികൾ തുറക്കുന്നത്​ കാണാൻ കാത്തിരികുന്നുവെന്ന് ​ അമേരിക്ക

ഖത്തറിനായി അതിർത്തികൾ തുറക്കുന്നത്​ കാണാൻ കാത്തിരികുന്നുവെന്ന് ​ അമേരിക്ക

ദോ​ഹ: ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ൾ അ​ട​ച്ച ക​ര​ജ​ല​വ്യോ​മ അ​തി​ർ​ത്തി​ക​ൾ ഖ​ത്ത​റി​നാ​യി തു​റ​ന്നു​കി​ട്ടു​ന്ന​ത്​ കാ​ണാ​ൻ  ആ​കാം​ക്ഷ​യോ​ടെ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്ക്​ പോം​പി​യോ  പ​റ​ഞ്ഞു. വാ​ഷി​ങ്​​ട​ണി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത്​ ഖ​ത്ത​ർ അ​മേ​രി​ക്ക ത​ന്ത്ര​പ്ര​ധാ​ന​മാ​യ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു  അ​ദ്ദേ​ഹം. ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധ​വും ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി​യും പ​രി​ഹ​രി​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.പ്ര​ശ്​​ന​ത്തി​ന്​  പ​രി​ഹാ​രം കാ​ണാ​നു​ള്ള സ​മ​യം ഏ​റെ ​ൈവ​കി​യി​ട്ടു​ണ്ട്. ഗ​ൾ​ഫ്​​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി  അ​മേ​രി​ക്ക വീ​ക്ഷി​ക്കു​ക​യാ​ണ്​. 
ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന അ​ഫ്​​ഗാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക്​ മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന ഖ​ത്ത​ർ  നി​ല​പാ​ടി​നെ മൈ​ക്ക്​​ പോം​പി​യോ പ്ര​ശം​സി​ച്ചു. മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ഖ​ത്ത​ർ ഇ​ട​പെ​ടു​ന്നു​ണ്ട്.  ഗ​സ്സ​യെ സ​ഹാ​യി​ക്കു​ന്ന ഖ​ത്ത​ർ മ​ഹ​ത്താ​യ കാ​ര്യ​മാ​ണ്​ ചെ​യ്യു​ന്ന​ത്. സി​റി​യ​യി​ലെ​ലും ല​ബ​നാ​നി​ലെ​യും പ്ര​ശ്​​ന​ങ്ങ​ളു​ടെ  തീ​വ്ര​ത കു​റ​ക്കാ​ൻ ഖ​ത്ത​ർ എ​ന്നും ശ്ര​മി​ക്കു​ന്നു​ണ്ട്.
ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യും പ​രി​പാ​ടി​യി​ൽ  സം​സാ​രി​ച്ചു. ഖ​ത്ത​റിെൻറ പ​ര​മാ​ധി​കാ​ര​വും സ്വാ​ത​ന്ത്ര്യ​വും അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ശ്​​ന​പ​രി​ഹാ​ര​ച​ർ​ച്ച​ക​ൾ​ക്ക്​ മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന കു​വൈ​ത്തിെൻറ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന അ​മേ​രി​ക്ക​യെ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.  സ​മാ​ധാ​നം, സ്ഥി​ര​ത, വി​ക​സ​നം തു​ട​ങ്ങി​യ​വ പ്ര​തി​ഫ​ലി​ക്കു​ന്ന ദേ​ശീ​യ വീ​ക്ഷ​ണ​ത്തി​ന​നു​സ​രി​ച്ചാ​ണ്​ ഖത്തർ ഇന്റെ  വി​ദേ​ശ​ന​യം തു​ട​രു​ന്ന​ത്. ഇ​തി​നാ​ലാ​ണ്​ ഉ​പ​രോ​ധ​ത്തി​ന്​ മു​ന്നി​ൽ ഖ​ത്ത​ർ നി​സ്സ​ഹാ​യ​രാ​യി നി​ൽ​ക്കാ​തി​രു​ന്ന​ത്. ഉ​പ​രോ​ധ​ത്തി​നു​  ശേ​ഷം രാ​ജ്യം കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ച്ചു. എ​ല്ലാ മേ​ഖ​ല​യി​ലും സ്വ​യം​പ​ര്യാ​പ്​​ത​ത  ആ​ഗോ​ള സ​മൂ​ഹ​വു​മാ​യി  ബ​ന്ധം കൂ​ടു​ത​ൽ വി​ക​സി​പ്പി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.
മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ അ​വ​സാ​നി​ച്ചേ​ക്കു​മെ​ന്ന് മി​ഡി​ൽ ഈ​സ്​​റ്റിെൻറ  കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള യു.​എ​സ് ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​ൻ ഡേ​വി​ഡ് ഷെ​ൻ​ക​ർ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ​റ​ഞ്ഞി​രു​ന്നു. ഉ​പ​രോ​ധ​ത്തി​ൽ  അ​ടി​സ്ഥാ​ന​പ​ര​മാ​യ ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ, പ​രി​ഹാ​ര​ച​ർ​ച്ച​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വെ​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ച​ർ​ച്ച​ക​ളി​ൽ ഇ​രു​പ​ക്ഷ​വും മു​മ്പി​ല്ലാ​ത്ത വി​ധം സ​ഹ​ക​ര​ണം ന​ൽ​കു​ന്നു​ണ്ട്.  യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്, സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്ക്​​​ പോം​പി​യോ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക്  ച​ർ​ച്ച​ക​ൾ മാ​റി​യി​ട്ടു​ണ്ടെ​ന്നും ഡേ​വി​ഡ് ഷെ​ൻ​ക​ർ പ​റ​ഞ്ഞി​രു​ന്നു.
2017 ജൂ​ണി​ൽ ആ​ണ് സൗ​ദി, യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഈ​ജി​പ്ത്​ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റി​നെ​തി​രെ ഉ​പ​രോ​ധം തു​ട​ങ്ങി​യ​ത്. 13 ഇ​ന  ആ​വ​ശ്യ​ങ്ങ​ൾ ഖ​ത്ത​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു നി​ബ​ന്ധ​ന. തു​ട​ക്കം മു​ത​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സബാഹിന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ്​​ന​പ​രി​ഹാ​ര​​ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. സൗ​ദി​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ അ​വ​സാ​നം ന​ട​ന്ന ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ലിെൻറ (ജി.​സി.​സി) 40ാമ​ത്​  സ​മ്മേ​ള​ന​ത്തി​ൽ ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി അ​യ​ഞ്ഞ​തി​െൻറ ന​ല്ല സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു.
സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ  റി​യാ​ദി​ലെ​ത്തി​യ അ​ന്ന​ത്തെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ  ആ​ൽ​ഥാ​നി​യെ സൗ​ദി രാ​ജാ​വ്​ സ​ല്‍മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ് അ​ല്‍ സ​ഊ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി സ്വീ​ക​രി​ച്ചി​രു​ന്നു. ഉ​പ​രോ​ധ​കാ​ല​ത്ത്​ ന​ട​ന്ന ജി.​സി.​സി സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നും കാ​ണാ​ത്ത കാ​ഴ്​​ച​യാ​യി​രു​ന്നു ഇ​ത്. യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്ക്​ പോം​പി​യോ​യു​ടെ പ​രാ​മ​ർ​ശം കൂ​ടി വ​ന്ന​തോ​ടെ ഖ​ത്ത​ർ ഉ​പ​രോ​ധം പ​രി​ഹ​രി​ക്ക​പ്പെ​ടു​മോ  എ​ന്ന ച​ർ​ച്ച​ക്കും ആ​ക്കം​കൂ​ടു​ന്നു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All