• Home
  • News
  • സൗദി : ജീ​സാ​നി​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ , വി.​എ​ഫ്.​എ​സ് ക്യാ​മ്

സൗദി : ജീ​സാ​നി​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ , വി.​എ​ഫ്.​എ​സ് ക്യാ​മ്പ് 25 മു​ത​ൽ 29 വ​രെ

ജീ​സാ​ൻ: ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി വി.​എ​ഫ്.​എ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പ്​ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ 29 വ​രെ ജീ​സാ​നി​ൽ ന​ട​ക്കും.കോ​വി​ഡ് കാ​ര​ണം നി​ർ​ത്തി​വെ​ച്ച സേ​വ​ന​ങ്ങ​ളാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ജീ​സാ​ൻ കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ തു​റ​മു​ഖ​ത്തി​നു സ​മീ​പ​മു​ള്ള അ​ൽ​ഹ​യാ​ത് ഹോ​ട്ട​ലി​ൽ രാ​വി​ലെ ഒമ്പതു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു വ​രെ​യാ​യി​രി​ക്കും സേ​വ​നം. click here എ​ന്ന വി.​എ​ഫ്.​എ​സ് വെ​ബ്‌ ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത് മു​ൻ​കൂ​ട്ടി സ​മ​യം നി​ശ്ച​യി​ച്ചാ​ണ് പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് സെൻറ​ർ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ Indian Passport and Consular Camp -Jizan എ​ന്ന് പ്ര​ത്യേ​കം സെ​ല​ക്​​ട്​ ചെ​യ്യ​ണം. അ​പ്പോ​യ്​​മെൻറ്​ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നേ​ര​േ​ത്ത ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം പ്രി​ൻ​റൗ​ട്ടും പാ​സ്പോ​ർ​ട്ട്, ഇ​ഖാ​മ എ​ന്നി​വ​യു​ടെ കോ​പ്പി​യു​മാ​യാ​ണ് സേ​വ​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്തേ​ണ്ട​ത്.
ഭാ​ഗി​ക​മാ​യ രാ​ജ്യാ​ന്ത​ര യാ​ത്രാ​നു​മ​തി​ ഇ​ന്നു മു​ത​ൽ: വി​മാ​ന​ത്താ​വ​ള​ങ്ങ​ളിൽ ഒ​രു​ക്കം തു​ട​ങ്ങി പ​വ​ർ ഓ​ഫ് അ​റ്റോ​ണി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ സേ​വ​നം ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ വ​സി​ക്കു​ന്ന ജീ​സാ​നി​ലെ പ്ര​വാ​സി​ക​ൾ കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​തി​നു​ശേ​ഷം പാ​സ്പോ​ർ​ട്ട്  പു​തു​ക്കു​ന്ന​തി​നാ​യി വി.​എ​ഫ്.​എസ്സിന്റെ ഖ​മീ​സ് മു​ശൈ​ത്ത് ശാ​ഖ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​കേ​ന്ദ്ര​ത്തി​ൽ അ​പ്പോ​യ്​​മെൻറ്​ ല​ഭി​ക്കാ​ൻ പ​ല​പ്പോ​ഴും ആ​ഴ്ച​ക​ൾ​ത​ന്നെ എ​ടു​ക്കും. കൂ​ടാ​തെ, വെ​ള്ളി​യാ​ഴ്ച മാ​ത്രം അ​വ​ധി​ദി​ന​മു​ള്ള സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​ക്കി​യി​രു​ന്നു.ഈ ​വി​ഷ​യ​ങ്ങ​ൾ ജീ​സാ​നി​ലെ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ നേരത്തെ  കോ​ൺ​സു​ലേ​റ്റിന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്‌ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ദി​വ​സ​ങ്ങ​ൾ കോ​ൺ​സു​ലേ​റ്റിന്റെ  പാ​സ്പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ജീ​സാ​നി​ൽ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു സേ​വ​നം ഒ​രു​ക്കി​ത്ത​ന്ന ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ​ക്ക് ജീ​സാ​നി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളാ​യ ത​നി​മ, കെ.​എം.​സി.​സി, ജ​ല, ഐ.​എ​സ്.​എ​ഫ്, ഒ.​ഐ.​സി.​സി, ഐ.​സി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി‌ ത​നി​മ ജീ​സാ​ൻ ഹെ​ൽ​പ്​ ഡെ​സ്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ഹാ​യ​ത്തി​നാ​യി ഷാ​ഹി​ൻ (0502793794), സി​റാ​ജ് മു​രി​ങ്ങോ​ളി (05032085816) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All