• Home
  • News
  • ഖത്തറില്‍ ഇന്നു മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ഖത്തറില്‍ ഇന്നു മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പടുത്തിയ നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ നാലാംഘട്ടത്തിലെ രണ്ടാം ഭാഗമാണ് സെപ്റ്റംബര്‍ 15 മുതല്‍ നടപ്പാക്കുന്നതെന്ന് സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

ഇതോടെ ഇന്നു മുതല്‍ സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍, എല്ലാ കൊവിഡ് മുന്‍കരുതലുകളും പാലിക്കണം. 18 വയസ്സിന് മുകളിലുള്ളവര്‍ക്കു മാത്രമാണു പ്രവേശനം. ജിമ്മുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

അതേസമയം, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക, ഇഹ്തിറാസ് ആപ്പ് സജീവമാക്കുക തുടങ്ങിയ കൊവിഡ് മുന്‍കരുതലുകളിലുള്ള ജനങ്ങളുടെ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All