• Home
  • News
  • ബഹ്‌റൈൻ : മ​ന്ത്രി​സ​ഭ , ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം സ്വാ​ഗ​തം​ചെ​യ്​ത

ബഹ്‌റൈൻ : മ​ന്ത്രി​സ​ഭ , ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം സ്വാ​ഗ​തം​ചെ​യ്​തു

മ​നാ​മ : ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ തീ​രു​മാ​നം മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലു​ണ്ടാ​കാ​ന്‍ പോ​കു​ന്ന പു​തി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ല​യി​രു​ത്തി​യ​ത്.യു.​എ.​ഇ​ക്കു​ശേ​ഷം ഇ​സ്രാ​യേ​ലു​മാ​യി സാ​ധാ​ര​ണ ബ​ന്ധം സ്ഥാ​പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ജി.​സി.​സി രാ​ഷ്​​ട്ര​മാ​യി ബ​ഹ്റൈ​ന്‍ മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​റ​ബ് മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ന് ഫ​ല​സ്​​തീ​ന്‍ പ്ര​ശ്​​നം പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര ക​രാ​റു​ക​ള്‍ മാ​നി​ച്ച് ഫ​ല​സ്​​തീ​ന്‍ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ വ​ക​വെ​ച്ചു​കൊ​ടു​ക്കാ​നും സ​മാ​ധാ​ന​പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കാ​നും ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.
സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു കോ​വി​ഡ്​ മൂ​ലം സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി​സ​ഭ ച​ര്‍ച്ച​ചെ​യ്​​തു. സ്വ​ദേ​ശി​ക​ളി​ല്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ല്‍കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. പാ​ര്‍ല​മെൻറു​മാ​യി സ​ഹ​ക​രി​ച്ച് ഇതിന്റെ വി​വി​ധ വ​ശ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്​​ത്​ അ​ന്തി​മ തീ​രു​മാ​ന​ത്തി​െ​ല​ത്തു​ന്ന കാ​ര്യ​വും ച​ര്‍ച്ച​യാ​യി. സ്വ​ദേ​ശി​ക​ളു​ടെ ആ​ദ്യ പാ​ര്‍പ്പി​ട​ങ്ങ​ൾ​ക്ക്​​ വൈ​ദ്യു​തി, മു​നി​സി​പ്പ​ല്‍ ചാ​ര്‍ജു​ക​ള്‍ അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.ഒ​ക്ടോ​ബ​ര്‍ മു​ത​ലാ​ണ് ഇതിന്ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഇ​തേ സ​മ​യ​ത്തു​ള്ള ബി​ല്ലാ​ണ് ഇ​ള​വി​ന് പ​രി​ഗ​ണി​ക്കു​ക. കോ​വി​ഡ് മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സ്വ​ദേ​ശി​ക​ളു​ടെ വാ​യ്​​പ ഈ ​വ​ര്‍ഷാ​വ​സാ​നം വ​രെ നീ​ട്ടി​വെ​ക്കു​ന്ന​തി​ന് ബ​ഹ്റൈ​ന്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്കി​ന് കി​രീ​ടാ​വ​കാ​ശി നി​ര്‍ദേ​ശം ന​ല്‍കി.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്​​ക്​ ധ​രി​ക്ക​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ല്‍ തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യം മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സു​ഡാ​ന്‍ ജ​ന​ത​ക്ക് മ​ന്ത്രി​സ​ഭ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ചു. സു​ഡാ​ന്​ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നു​ള്ള ഹ​മ​ദ് രാ​ജാ​വി​െൻറ നി​ര്‍ദേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്​​തു.
ക​മ്പ​നി​ക​ളു​ടെ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വ്യ​വ​സ്ഥ​ക​ളി​ല്‍ കൊ​ണ്ടു​വ​രാ​നു​ദ്ദേ​ശി​ക്കു​ന്ന മാ​റ്റ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി. ക​മ്പ​നി​ക​ള്‍ക്ക് നി​ക്ഷേ​പം വ​ര്‍ധി​പ്പി​ക്കാ​നും അ​തു​വ​ഴി വ​രു​മാ​ന വ​ര്‍ധ​ന​വി​നും ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്ന് ക​രു​തു​ന്നു. ലാ​ഭ​ക​ര​മ​ല്ലാ​ത്ത ബി​സി​ന​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും നി​ക്ഷേ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ പ​രി​ഷ്​​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.ഖു​ര്‍ആ​ന്‍ മ​നഃ​പാ​ഠ​കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ വേ​ത​നം ന​ല്‍കു​ന്ന​തി​ന് കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്‍കി. ഓ​ണ്‍ലൈ​നാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ഠ​ന​ത്തി​ന​നു​സ​രി​ച്ചാ​ണ് ഇ​ത് ന​ല്‍കു​ക. ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഖു​ര്‍ആ​ന്‍ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ വി​ഷ​യ​മാ​ണ് സ​ഭ​യി​ല്‍ ച​ര്‍ച്ച ചെ​യ്ത് തീ​രു​മാ​നി​ച്ച​ത്. മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ള്‍ സെ​ക്ര​ട്ട​റി ഡോ. ​യാ​സി​ര്‍ ബി​ന്‍ ഈ​സ അ​ന്നാ​സി​ര്‍ വി​ശ​ദീ​ക​രി​ച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All