• Home
  • News
  • ഒമാൻ : കൊവിഡ് ബാധിച്ച് ഏഴു പേര്‍ കൂടി മരിച്ചു

ഒമാൻ : കൊവിഡ് ബാധിച്ച് ഏഴു പേര്‍ കൂടി മരിച്ചു

മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,660 ആയി. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി.ആകെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 797 ആയി. 488 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All